3 Friday
December , 2021
5.53 AM
livenews logo
flash News
തിരുവല്ലയിൽ സിപിഐഎം നേതാവിനെ ആർഎസ്എസ്സുകാർ കുത്തിക്കൊന്നു പ്രണയാഭ്യർഥന നിരസിച്ചു; 15 കാരിയെ 19കാരന്‍ കുത്തിയ ശേഷം വെടിവച്ച് കൊന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് മുഖ്യമന്ത്രി കത്തയച്ചു ഒമിക്രോൺ ഇന്ത്യയിലും മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ യുപിയില്‍ കേസ് മൂന്നുവയസ്സുകാരൻ കുളത്തിൽ വീണുമരിച്ചു പെരിയ ഇരട്ടക്കൊല: സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി തലശേരിയിലെ വിദ്വേഷ മുദ്രാവാക്യം; 25ലേറെ ബിജെപി പ്രവർത്തകർക്കെതിരെ കേസ് കഞ്ഞിക്കൊപ്പം വാഴത്തണ്ട് തോരന്‍; തയാറാക്കുന്ന വിധം ജലന്ധർ രൂപതയില്‍ മലയാളി കന്യാസ്ത്രീയുടെ ആത്മഹത്യ: ദൂരൂഹതയെന്ന് കുടുംബം; പരാതി നല്‍കി

ഡിസൈനിങ് മേഖലയിലേക്ക് വിദ്യാർഥികൾക്ക് വഴികാട്ടാൻ ​ഗായ


 

കോഴിക്കോട്: ഡിസൈനിങ് മേഖലയിലേക്ക് മലയാളി വിദ്യാർഥികൾക്ക് വഴികാട്ടാനുള്ള ശ്രമവുമായി യുവ ഡിസൈനർ ഗായ അബ്ദുൽ കബീർ. ഡിസൈൻ മേഖലയെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്ലസ് ടു വിദ്യാർഥികൾക്ക് പരിശീലനം നൽകാനും മാത്രമായി കേരളത്തിലാദ്യമായി പരിശീലനസ്ഥാപനം ആരംഭിക്കുകയാണ് ഗായ.


മലപ്പുറം എടവണ്ണ സ്വദേശിനിയായ ഗായ അബ്ദുൽ കബീർ മുംബൈ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ (നിഫ്റ്റ്) നിന്നാണ് പഠനം പൂർത്തിയാക്കിയത്. നിഫ്റ്റ്, എൻഐഡി, ഐഐടി തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന 7,000ത്തിലധികം സീറ്റുകളുള്ള ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനമാണ് ഗായ നൽകുന്നത്.

 

പ്രതിവർഷം 70 ലക്ഷം വരെ പ്രതിഫലം ലഭിക്കുന്ന ഡിസൈൻ മേഖലയിൽ ശോഭിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഫാഷൻ ഡിസൈൻ, ഓട്ടോമൊബൈൽ, കമ്യൂണികേഷൻസ്, ഗെയിം, ഇന്റീരിയർ, ഫർണിച്ചർ തുടങ്ങി ഇരുപതോളം ഡിസൈൻ കോഴ്‌സുകളിലെ ബി.ഡെസ് എന്ന ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കാൻ വേണ്ടിയാണ് പരിശീലനം നൽകുന്നത്.

 

മുംബൈ അടക്കമുള്ള വൻ നഗരങ്ങളിൽ പോയി പരിശീലനം നേടിയാണ് ഗായ ഡിസൈൻ പ്രവേശന പരീക്ഷ എഴുതിയിരുന്നത്. ഈ ബുദ്ധിമുട്ടുകൾ അറിയാവുന്നതിനാലാണ് വൻകിട നഗരങ്ങളിൽ ലഭ്യമായ പരിശീലനം ആദ്യമായി കേരളത്തിൽ ലഭ്യമാക്കാൻ ​ഗായ തീരുമാനിക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ആരംഭിച്ചിരിക്കുന്ന സ്ഥാപനത്തിൽ അടുത്ത മാസം മുതൽ ക്‌ളാസുകൾ ആരംഭിക്കും. ഗായ ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന പേരിലുള്ള സ്ഥാപനത്തിൽ പ്‌ളസ് ടു പഠിക്കുന്നവർക്കും പ്‌ളസ് ടു വിജയിച്ചവർക്കുമാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 83018 00009

 

May 25, 2021, 10:55 am

Advertisement

Advertisement